ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു

കാരശ്ശേരി : ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. ലഭിച്ച വിദ്യാർഥികളെയും അൽമാഹിർ അറബിക് അക്കാദമിക് അവാർഡ്ജേതാക്കളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി. ലജ്ന അധ്യക്ഷയായി. സ്റ്റുഡന്റ് പോലീസ് കാഡറ്റ് പ്രോജക്ട് നടത്തിയ റീൽസ് മേക്കിങ് കോമ്പറ്റീഷനിൽ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം ലഭിച്ച സീനിയർ എസ്.പി. കാഡറ്റ് ദേവാംഗന മനോജിനെ ആദരിച്ചു. ചൂലൂർ കാൻസർ സെന്ററിലേക്ക് ഹെയർ ഡൊണേറ്റ് ചെയ്ത സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ റദ്വ റഷീദിനെയും പിതാവായ ജീവകാരുണ്യപ്രവർത്തകൻ റഷീദ് മക്കയെയും ആദരിച്ചു. പ്രധാനാധ്യാപകൻ അനിൽ ശേഖർ, സി.പി. ചെറിയ മുഹമ്മദ്, എ.പി. മുരളീധരൻ, യൂനുസ് പുത്തലത്ത്, എ.വി. നിഷ, വി. മുജീബ്, ഇസ്ഹാഖ് കാരശ്ശേരി, മിൻസർ ചെറുവാടി, സജീന കൊളത്തൂർകണ്ടി, പി.പി. ജസീല, അനസ് ബാബു, പി.പി. സജ്ന, സമീർ വെളിമണ്ണ, സഫീർ കട്ടിപ്പാറ തുടങ്ങിയവർ സംസാരിച്ചു.







