Koodaranji

കൂടരഞ്ഞിയിൽ വ്യാപാരോൽത്സവത്തിന് ഇന്ന് തുടക്കമാകും

കൂടരഞ്ഞി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവം വിഷൻ 2025 ന് ഇന്ന് തുടക്കമാകും. 4 മാസം നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയിലെയും സമീപ പ്രദേശങ്ങളിലേയും കടകളിൽ നിന്നും നിശ്ചിത തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് സമ്മാന കൂപ്പൺ ലഭിക്കും.

ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്കും ജനുവരി ഒന്നിന് നടക്കുന്ന ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി എയർ കണ്ടിഷനർ, രണ്ടാം സമ്മാനം സ്മാർട്ട് ടി.വി, മുന്നാം സമ്മാനം വാഷിങ്ങ് മിഷിൻ എന്നിവയ്ക്ക് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന 200 ഭാഗ്യശാലികൾക്ക് വിവിധ സമ്മാനങ്ങളും ലഭിക്കും.

Related Articles

Leave a Reply

Back to top button