Koodaranji

ജോസഫ് ഇലഞ്ഞിക്കലിനെ അനുസ്മരിച്ചു

കൂടരഞ്ഞി : കാർഷികമേഖലയ്ക്കുവേണ്ടി നിരന്തരം ശബ്ദിച്ച നേതാവായിരുന്നു ജോസഫ് ഇലഞ്ഞിക്കലെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ജോസഫ് ഇലഞ്ഞിക്കലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാകമ്മിറ്റി കൂടരഞ്ഞിയിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, മികച്ച കർഷകരായ ജോസുകുട്ടി വാതല്ലൂർ, പി.കെ. ഫ്രാൻസിസ് പുതുപ്പള്ളിൽ, ജോസ് പുലക്കുടി, രാജേഷ് മണിമലത്തറപ്പിൽ, നോബിൾ മാവറ എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, മാജുഷ് മാത്യൂസ്, എ.ഡി. സാബൂസ്, പി.സി. ഹബീബ് തമ്പി, ബോസ് ജേക്കബ്, മോളിതോമസ്, ബാബു കെ. പൈക്കാട്ട്, പി.എം. തോമസ്, സി.കെ. കാസിം, മുഹമ്മദ് പാതിപ്പറമ്പിൽ, കെ.വി. ജോസഫ്, എ.എസ്. ജോസ്, ഫ്രാൻസിസ് മുക്കിലക്കാട്ട് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button