ബെസ്റ്റ് സ്കൂൾ ഓഫ് ദ ഇയർ; മുക്കം ഹയർസെക്കൻഡറി സ്കൂൾ പുരസ്കാരം ഏറ്റുവാങ്ങി

മുക്കം : ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ ബെസ്റ്റ് സ്കൂൾ ഓഫ് ദ ഇയർ പുരസ്കാരം മുക്കം ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽനിന്ന് സ്കൂൾ പ്രിൻസിപ്പൽ സി.പി. ജംഷീന, പ്രധാനാധ്യാപകൻ സി.എം. മനോജ്, പി.ടി.എ. പ്രസിഡൻറ് കെ.പി. സുരേഷ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
പാഠ്യപാഠ്യേതര രംഗത്തെ പ്രവർത്തനങ്ങളും നൂതനാശയ പ്രവർത്തനങ്ങളും സാമൂഹിക പങ്കാളിത്ത പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. അധ്യാപകരായ കെ. സുധിന, ഫൗസിയ, സാജിത, ശ്രീജ, ജിഷ്ണു ബിബിൻ, ദിൽഷാദ്, ശ്രീരാജ്, അംജദ് എന്നിവർ സംബന്ധിച്ചു. ഡോ. ജോർജ് ഓണക്കൂർ, പി. സതീഷ്, എം.എൽ.എ., ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.







