Puthuppady
വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന മെഡിക്കൽക്യാമ്പ് നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഷിജു ഐസക് അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ മോളി ആന്റോ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അമ്പടു ഗഫൂർ, ആയിഷ ബീവി, മെഡിക്കൽ ഓഫീസർ ജിഷ, ടീന, ബിസിന, ജസീല, അല്ലി, അനന്യ എന്നിവർ പങ്കെടുത്തു.