Thiruvambady

മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി ഓണം സമ്മാനോത്സവ് പ്രതിവാര ഒന്നാം ഘട്ട നറുക്കെടുപ്പ് നടത്തി

തിരുവമ്പാടി : കേരളത്തിൽ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി വിപുലമായ സമ്മാന പദ്ധതികളാണ് ഇടപാടുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ഓരോ ആഴ്ചയിലും നറുക്കെടുപ്പ് നടത്തി 10 പേർക്ക് വീതം സമ്മാനം നൽകും. ഇതനുസരിച്ചുള്ള ഒന്നാം ഘട്ട പ്രതിവാര നറുക്കെടുപ്പ് ഇന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു.

മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.ജെ കുര്യാച്ചൻ, മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സണ്ണി കിഴക്കരക്കാട്ട്, മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുസമദ് പേക്കാടൻ എന്നിവർ നറുക്കെടുപ്പിലൂടെ സമ്മാനർഹരെ കണ്ടെത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, മനോജ്‌ സെബാസ്റ്റ്യൻ വാഴേപറമ്പിൽ, അമൽ ടി. ജെയിംസ്, പി.ടി ഹാരിസ്, അഷ്‌റഫ്‌ കൂളിപൊയിൽ, സംഘം വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ഡയറക്ടർമാരായ മില്ലി മോഹൻ, ഹനീഫ ആച്ചപ്പറമ്പിൽ, ശ്രീനിവാസൻ ടി.സി, ഫ്രാൻസിസ് സാലസ്, നീന ജോഫി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button