Kodanchery

കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓണചന്ത ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യുമർഫെഡിന്റെ സഹായത്തോടെ ആരംഭിച്ച ഓണച്ചന്ത ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പി ജോയിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ ഷിബു പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.

പൊതുവിപണിയേക്കാൾ 50% വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ഈ ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ഈ ചന്തയിൽ ലഭിക്കും.ബാങ്ക് സെക്രട്ടറി വിപിൻലാൽ കെ, ഡയറക്ടർമാർ, ജീവനക്കാർ, ബാങ്ക് SHG അംഗങ്ങൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button