മുക്കം : ചെറുവാടി പൊറ്റമ്മൽ ചേറ്റൂർ തോലേങ്ങൽ അസ്ഹർ (23) ദുബൈയിൽ അന്തരിച്ചു.
ഖബറടക്കം ഇന്ന് (17-09-2024-ചൊവ്വ) രാവിലെ 08:30-ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
നാട്ടിൽ നിന്ന് കുറച്ചു ദിവസം മുൻപാണ് വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയത്.
ടർഫിൽ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: നാസർ.
മാതാവ്: നാസ്.
സഹോദരിമാർ: സാദിയ, നാദിയ, നജ്‌മ.