Thiruvambady

ബൈക്ക് മോഷ്ടാക്കളെ തിരുവമ്പാടി പോലീസ് പിടികൂടി

തിരുവമ്പാടി: ബൈക്ക് മോഷണ കേസിൽ രണ്ട് പേർ പിടിയിൽ. അരീക്കോട് സ്വദേശികളായ ശരവണൻ, രഞ്ജു എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി സി.ഐ. ധനഞ്ജയദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതികൾ. മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ഇരുമ്പ് സാധനങ്ങൾ തിരുവമ്പാടി ഹൈസ്കൂൾ റോഡിലെ ഒരു ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റ്.

എസ് ഐ ഗിരീഷ് ബാബു, എ എസ് ഐ ഡിനോയി മാത്യു, സീനിയർ സിവിൽ പോലീസുകാരായ ഉജേഷ്, സുഭാഷ്, വിനോദ്, എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. പിടിയിലായവരിൽ ഒരാൾ മുൻപും ബൈക്ക് മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരുവമ്പാടി പോലീസ് റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button