കൂടത്തായ് സെൻറ് ജോസഫ് എൽ.പി. സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൂടത്തായ്: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൂടത്തായ് സെൻറ് ജോസഫ് എൽ.പി. സ്കൂളും കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ ശ്രീമതി ചിന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ കുട്ടികളുടെ വിഭാഗം, ഇ.എൻ.റ്റി, ജനറൽ മെഡിസിൻ, ചർമ്മരോഗം, അസ്ഥി രോഗം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ അവരുടെ സേവനങ്ങൾ പ്രദാനം ചെയ്തു. നിരവധി ആളുകൾ ക്യാമ്പിൽ ചികിത്സ തേടി എത്തിയതായും, ഈ സേവനം ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായതായും സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ഡെയ്സിലി മാത്യു പറഞ്ഞു.
ക്യാമ്പിൽ പങ്കെടുത്ത് തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് കെഎംസിടി മെഡിക്കൽ കോളേജ് പ്രത്യേക കൺസഷൻ നൽകുന്നതായും, ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു