Adivaram
അടിവാരം: ചുരത്തിൽ മർദ്ദനമേറ്റ ലോറി ഡ്രൈവർ താമരശ്ശേരിയിൽ അപകടം വരുത്തിയതായി റിപ്പോർട്ട്
കഴിഞ്ഞ വെള്ളിയാഴ്ച മുക്കം ഭാഗത്ത് നിന്നും വരികയിരുന്ന ഓട്ടോ ടാക്സിയെ ലോറി പിന്നിൽ ഇടിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ വാഹനാപകടം സംഭവിച്ചിരുന്നു. കോരങ്ങാട് സ്വദേശി ഷമീറിന്റെ ഓട്ടോ ടാക്സിയാണ് അപകടത്തിൽപെട്ടിരുന്നത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഷമീർ താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
അപകടം വരുത്തിയ ലോറി ഡ്രൈവർക്കാണ് കഴിഞ്ഞദിവസം ചുരത്തിൽ യുവാക്കളുടെ മർദ്ദനമേറ്റത്. മർദ്ദനക്കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.