കോഴിക്കോട് ഫെൻസിങ് ചാമ്പ്യൻഷിപ്പ്: ജില്ലാ ടീമുകൾ തയ്യാറായി
കോഴിക്കോട്: ഒക്ടോബർ 1, 2 തിയ്യതികളിൽ കോഴിക്കോട് വി. കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ജില്ലാ ബോയ്സ്, ഗേൾസ് ടീമുകൾ മത്സരത്തിനിറങ്ങുന്നു. വെസ്റ്റ് ഹിൽ ഗവ. പോളി ടെക്‌നിക് കോളേജിലെ യു. അഷ്‌ബിൻ മുഹമ്മദാണ് ബോയ്സ് ടീമിനെ നയിക്കുന്നത്. എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ റിഫ ഷബീർ ഗേൾസ് ടീമിന്റെ ക്യാപ്റ്റനാണ്.
ബോയ്സ് ടീം: പി. ടി മുഹമ്മദ് ദിൽഫാൻ (വൈസ് ക്യാപ്റ്റൻ), എം. പി മുഹമ്മദ് സിദാൻ, കെ. മാനസ്, ഇ. കെ സഫ്‌വാൻ, ഇഷാൻ അഹമ്മദ്, കെ. സഞ്‌ജിദ് മുഹമ്മദ്, യു. പി മുഹമ്മദ് ഹിഷാം, പി. എം ദിൻഷിൽ, കെ. മുഹമ്മദ് സിനാൻ, പി. പി ഇശൽ, ഏ. കെ മുഹമ്മദ് നമൽ, ഏ. പി ഹാദി നിഹാൽ. കോച്ച്: കെ. പി മുഹമ്മദ് ഷഹൽ, മാനേജർ: സി. ടി ഇൽ യാസ്.
ഗേൾസ് ടീം: ഇ. കെ ഫാത്തിമ ഹിബ(വൈസ് ക്യാപ്റ്റൻ), സി. കെ ഫാത്തിമ ദിൽഷ, ഫാത്തിമ ഫിദ, പി. കെ ദിയ ഫാത്തിമ, സി. ടി ലീൻ ഫാത്തിമ, കെ. അമൃത, യു. പി ഫാദിയ ഫാത്തിമ, പി. റിഫ ഫാത്തിമ, കെ. അതിയ ബിൻത്, ഹിബ ഷിറിൻ, വി. എൻ സോയ ഫാത്തിമ, കെ. ഷെയ്സ ഫാത്തിമ. കോച്ച്: കെ. അക്ഷയ്, മാനേജർ: സുലൈഖ.