Koduvally

കൊടുവള്ളി ആർ.ഇ.സി.-മാവൂർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം

കൊടുവള്ളി: കൊടുവള്ളി ആർ.ഇ.സി.-മാവൂർ റോഡിന്റെ വർഷങ്ങളായുള്ള ശോചനീയാവസ്ഥയിലും അധികാരികളുടെ അവഗണനയിലും പ്രതിഷേധിച്ച് 101 അംഗ സമിതിക്ക് രൂപം നൽകി. റോഡിന്റെ ഇരുവശങ്ങളിലെ ഓവ് ചാലുകളിൽ മാസങ്ങളായി ഇറക്കിവെച്ചിട്ടുള്ള ജൽജീവൻ പൈപ്പുകൾ ഉടൻ നീക്കണമെന്നും, പാതയുടെ ബുദ്ധിമുട്ടുകൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും യോഗം ശക്തമായി ആവശ്യപ്പെട്ടു.

പട്ടികളും ഇഴജന്തുക്കളും താമസമാക്കിയതും കാടുപിടിച്ച് കിടക്കുന്നതുമായ ഓവ് ചാലുകൾ സ്കൂൾ കുട്ടികളടക്കം വഴി സഞ്ചാരികൾക്ക് അപകടം സൃഷ്ടിക്കുന്നുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.

യോഗം കൊടുവള്ളി നഗരസഭ സ്ഥിരം സമിതി ചെയർമാൻ ശിവദാസൻ ഉത്ഘാടനം ചെയ്തു. ചെറോത്ത് കെ.കെ. അൻവർ അദ്ധ്യക്ഷത വഹിച്ചു. കാരാട്ട് ഫൈസൽ, കെ.കെ.എ. ഖാദർ, സദാശിവൻ, റഹീം പുത്തലം, പി.ടി.സി. ഗഫൂർ, നാസർ ചുണ്ടപ്പുറം, ജംഷീർ പോപ്പി, റഹീം കെ.കെ., ശംസു ചുണ്ടപ്പുറം, മുരളീധരൻ, അബ്ദുസ്സമദ് കെ.പി., റൗഷിക് സി.പി., ദിലു പുത്തലം, അനീസ് സി.പി., സലാഹു ചുണ്ടപ്പുറം എന്നിവർ പ്രസംഗിച്ചു. ഇ.സി. മുഖ്താർ സ്വാഗതവും സി.പി. മാമു നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button