Kozhikode

പിവി അൻവർ കോഴിക്കോട് പൊതുയോഗത്തിൽ: മാമി തിരോധാനക്കേസിൽ വിശദീകരണവും സിപിഎമ്മിനെതിരെയും കൂടുതൽ ശക്തമായ പ്രതികരണവും

കോഴിക്കോട്: നിലമ്പൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്കാണ് പരിപാടി. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്. ഇതോടെ കേസ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി.

അതിനിടെ ഫോൺ ചോര്‍ത്തൽ കേസിൽ പി.വി. അൻവറിനെ പൊലീസ്ത്തിൽ ചോദ്യം ചെയ്യും. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കോട്ടയം കറുകച്ചാൽ പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം കേസിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അൻവര്‍ ഫോൺ ചോര്‍ത്തിയതിന്റെ ടെലി കമ്മ്യൂണിക്കേഷൻ രേഖകൾ തന്റെ കൈയിൽ ഇല്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നുമാണ് തോമസ് കെ പീലിയാനിക്കൽ നൽകിയ മൊഴി. അതേസമയം താൻ ഫോൺ ചോർത്തിയതല്ല, തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്തതാണ് എന്നാണ് അൻവറിൻ്റെ വിശദീകരണം.

പാര്‍ട്ടിയുണ്ടാക്കുന്നില്ല, ജനം പാര്‍ട്ടിയായാല്‍ പിന്നിലുണ്ടാകും; താന്‍ പാര്‍ട്ടിയുണ്ടാക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. ജനം പാര്‍ട്ടിയായാല്‍ പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍. കാലുവെട്ടിയാല്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേരള രാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിച്ച മനുഷ്യനുണ്ടായിരുന്നു, എന്റെ ഹൃദയത്തില്‍ അദ്ദേഹം വാപ്പ തന്നെ’ എന്നെ എംഎല്‍എ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാന്‍ മറക്കൂല്ല. നിങ്ങള്‍ കാല് വെട്ടാന്‍ വന്നാലും ആ കാല് നിങ്ങള്‍ കൊണ്ടുപോയാലും ഞാന്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കില്‍ ചെയ്യ്. അല്ലെങ്കില്‍ ജയിലിലില്‍ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാന്‍ ഏതായാലും ഒരുങ്ങി നില്‍ക്കുകയാണ് അദ്ദേഹം പറഞ്ഞു.

പല പാര്‍ട്ടികളും ഒപ്പം പോരാന്‍ വിളിച്ചു. എന്റെ പോക്ക് ജയിലിലേയ്ക്കാണ്. കേസെടുത്ത വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ കൂടെ നില്‍ക്കുന്നവരോട് പറഞ്ഞത് സിഗററ്റ് ജയിലിലേക്ക് കൊണ്ടുതരണമെന്നാണ്. അത് ജയിലില്‍ കിട്ടില്ല. ഞാന്‍ ഓരോ ദിവസവും ഓരോ മണിക്കൂറിലും തയ്യാറെടുത്ത് നില്‍ക്കുകയാണ്. എന്തും നേരിടാന്‍ തയ്യാറാണ്. താന്‍ വെടികൊണ്ട് വീണേക്കാം. ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് മനുഷ്യര്‍ തിരിഞ്ഞു നിന്നു. വടകര മത്സരിച്ച ടീച്ചറുണ്ടായിരുന്നല്ലോ. വടകരയില്‍ ടീച്ചര്‍ തോറ്റത് പാര്‍ട്ടി പരിശോധിച്ചോ. അത് പരിശോധിക്കണമെന്നായിരുന്നു പാര്‍ട്ടിക്ക് കത്ത് കൊടുത്തത്. ശബരിമല വിഷയത്തിലും പാര്‍ട്ടിക്ക് കത്തു കൊടുത്തു. ഒരു ഹൈന്ദവ സഹോദരിയും ശബരിമലയില്‍ കയറാന്‍ തയ്യാറല്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ്. എന്തുകൊണ്ടാണ് ഈ പരാജയം എന്ന് പരിശോധിക്കണം. സിപിഐ പറഞ്ഞത് തന്നെയല്ലേ ഞാനും പറഞ്ഞിട്ടുള്ളൂവെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മാമി കേസ് എന്താണ് തെളിയാത്തതെന്നും അദ്ദേഹം ചോദിച്ചു. മാമി കൊലപാതകത്തിൽ അജിത് കുമാർ നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ തെളിയും. മാമിയുമായി ഇടപാട് ഉള്ളവരെയെല്ലാം സ്വകാര്യമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതൊന്നും പൊലീസ് അറിയുന്നില്ല. വിളിച്ചുവരുത്തിയവരെ അന്വേഷണ ഉദ്യോഗസ്ഥൻ വിരട്ടും. മാനക്കേട് ഭയന്ന് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഇവർ പറയും. അഞ്ചും പത്തും അമ്പത് ലക്ഷം വരെ കൊടുത്തവരുണ്ട്. ഈ വിഷയത്തിൽ ഞാൻ ഇടപെട്ടപ്പോഴാണ് അത് നിന്നത്. മാമിയുടെ കാര്യം എന്തായെന്ന് നാളെ കോഴിക്കോട് വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Back to top button