Koodaranji
ആനക്കല്ലുംപാറ ജംക്‌ഷനിൽ വീണ്ടും ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്
കൂടരഞ്ഞി: കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകടമേഖലയായ ആനക്കല്ലുംപാറ ജംക്‌ഷനിൽ വീണ്ടും ബൈക്ക് അപകടം. പുതുപ്പാടി പാണക്കൽ സ്വദേശിയായ അതിധിൻ (19), കണ്ണൂർ കിഴക്കം വാളുവെട്ടിക്കൽ സ്വദേശിയായ ജോയൽ (23) എന്നിവർക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു.
കക്കാടംപൊയിൽ നിന്ന് കുത്തനെ ഇറക്കം വരുമ്പോൾ കോട്ടയം വളവിന് ശേഷം ഉള്ള ഭാഗത്താണ് അപകടം നടന്നത്. ഈ പ്രദേശത്ത് കഴിഞ്ഞ ആറു മാസത്തിനിടെ പതിനൊന്ന് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ നാല് പേർ മരണപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമായും സ്ഥലം പരിചയമില്ലാത്ത വിനോദസഞ്ചാരികളാണ് ഈ മേഖലയിൽ അപകടത്തിൽപ്പെടുന്നത്. മലയോര ഹൈവേയുടെ അവസാന ഭാഗമായതിനാൽ യാത്രക്കാർക്ക് ഇത് അപകടകരമായ പ്രദേശമായി തുടരുന്നു.