ഗോൾഡൻ ഹിൽസ് കോളേജിൽ ബി.കോം ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
എളേറ്റിൽ: ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കൊമേഴ്സ് മേഖലയിലെ അവസരങ്ങളെ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.കെ. നംഷീദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, സ്കൈലം കൊമേഴ്സ് കാറ്റഗറി മാനേജറും പ്രമുഖ അക്കാഡമിക് ട്രെയിനറുമായ മിഥുൻ മിത് വ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊമേഴ്സ് മേഖലയിലെ അവസരങ്ങൾ, അനന്ത സാധ്യതകൾ, കോഴ്സുകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
കോളേജ് മാനേജർ എം. മുഹമ്മദ് അലി മാസ്റ്റർ, നൗഷാദ്, അസ്ലം മാസ്റ്റർ, സുബീന ടീച്ചർ, മുനവ്വർ മാസ്റ്റർ, മിർഷാദ് മാസ്റ്റർ, സുബലജ ടീച്ചർ, ദിലു അമൻഷാ, റുവൈസ്, ബിലാൽ, റമിൻ അബ്ദുൽ റസാഖ്, മിഥുലാജ്, നിബ്റാസ്, റിഷാന എന്നിവർ സംസാരിച്ചു.