Kodanchery
മലബാർ സ്പോർട്സ് അക്കാദമി ടീം അംഗങ്ങളെ സ്കൂൾ പി.ടി.എ അനുമോദിച്ചു

ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മലബാർ സ്പോർട്സ് അക്കാദമിയുടെ ടീം അംഗങ്ങളെ സ്കൂൾ പി.ടി.എ അനുമോദിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് വിൽസൺ താഴത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപള്ളിയിൽ കായിക താരങ്ങളെയും പരിശീലകരെയും അനുമോദിച്ച് സംസാരിച്ചു.
അക്കാദമിയുടെ ഭാഗത്ത് നിന്ന് കുര്യൻ ടി.ടി., സോമൻ പി.കെ., ജോളി ടീച്ചർ, ധനൂപ് ഗോപി, ആഷിക്, അനുപമ ടീച്ചർ, ആഷിക്, മനോജ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.