Kodanchery
വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ ‘മക്കളെ അറിയാൻ’ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി മക്കളെ അറിയാൻ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
തെയ്യപ്പാറ സെന്റ് തോമസ് ചർച്ച് വികാരിയും താമരശ്ശേരി രൂപത പ്രോലൈഫ് ഡയറക്ടർ, ഇൻഫാം കോഡിനേറ്ററുമായ ഫാ. ജോസ് പെണ്ണാംപറമ്പിലാണ് ക്ലാസ് നയിച്ചത്. മികച്ച മാതാപിതാക്കളായിരിക്കുക എന്നതിനുള്ള ഉത്തരവാദിത്വം മനസ്സിലാക്കിക്കൊണ്ട് കുട്ടികളെ പഠന രംഗത്തും കലാ-കായിക രംഗത്തും കൂടുതൽ ഊർജസ്വലരാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചു.
പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ബോട്ടണി അദ്ധ്യാപികയും സൗഹൃദ കോർഡിനേറ്ററുമായ രാജി ജോസഫ് നന്ദി രേഖപ്പെടുത്തി. തുടർന്ന് രക്ഷിതാക്കളുടെ യോഗവും സംഘടിപ്പിച്ചു