Kodanchery

മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി ഇ എസ് ഐ വിഷയത്തിൽ പ്രതിഷേധിച്ചു

കോടഞ്ചേരി: മലയോര ജനതയെ വഞ്ചിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇ എസ് ഐ) സംബന്ധിച്ച മാപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കാതെ മലയോര മേഖലയിൽ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് യോഗം ആരോപിച്ചു.

മുൻ കെ.പി.സി.സി. നിർവാഹ സമിതി അംഗം വി.ഡി. ജോസഫ് വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജോബി പുതിയാപറമ്പിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജോസഫ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസ് പൈക, മറ്റ് രാഷ്ട്രീയ നേതാക്കൾ, പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ത്രിതല പഞ്ചായത്ത് വയനാട് പാർലമെന്റ് മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ യോഗത്തിൽ വിശദമായി വിലയിരുത്തി

Related Articles

Leave a Reply

Back to top button