Punnakkal

ഇഎസ്എ വിഷയത്തിൽ എം.എൽ.എ യുടെ പ്രസ്താവന പിൻവലിക്കണം – കോൺഗ്രസ്

പുന്നക്കൽ: ഇഎസ്എ (ഇകോളജിക്കലി സെൻസിറ്റീവ് ഏരിയ) വിഷയത്തിൽ എം.എൽ.എ ലിന്റോ ജോസഫിന്റെ നിരുത്തരവാദപരമായ പ്രസ്താവനയിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എം.എൽ.എ.യുടെ പ്രസ്താവന മലയോര ജനതയുടെ ആശങ്കകളെ അവഹേളിക്കുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചു. മലയോര ജനത ഈ വിഷയത്തിൽ ആശങ്കയിലും ജനിച്ച മണ്ണിൽ നിന്നും കുടിയിറക്കപ്പെടുമോ എന്ന ഭയത്തിലും ആണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

ഉറുമി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ എം. എൽ എ പ്രസ്താവന പിൻവലിക്കണമെന്നും, മലയോര ജനതയോട് മാപ്പ് പറയണമെന്നും കോൺഗ്രസ്‌ നേതാക്കൾ ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ഇഎസ്എ വിജ്ഞാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നടപടികൾ ജനങ്ങൾക്ക് കൂടുതൽ വ്യക്തതയോടെ സമർപ്പിക്കേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു. യോഗത്തിൽ വാർഡ് മെമ്പർ ലിസി സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, മനോജ് വാഴെപ്പറമ്പിൽ, മില്ലി മോഹൻ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button