Thiruvambady
തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ കലുങ്ക് പൊളിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് (ഒക്ടോബർ 1) വൈകീട്ട് 7 മണി മുതൽ ഒക്ടോബർ 2 രാവിലെ 7 മണിവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ സമയത്ത് തിരുവമ്പാടി മുതൽ കൂടരഞ്ഞി വരെ യാത്ര ചെയ്യുന്ന വാഹനങ്ങൾ വഴിക്കടവ് പാലം വഴി പുന്നക്കൽ എത്തി മലയോര ഹൈവേ ഉപയോഗിച്ച് സഞ്ചരിക്കേണ്ടതാണെന്ന് നിർദേശിച്ചിട്ടുണ്ട്