Thamarassery
ഭിന്ന ശേഷിക്കാർക്ക് സ്വയംപര്യാപ്തതയുടെ പാഠം: ഉൽപന്ന നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ച് വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ
വീൽ ചെയർ റൈറ്റ്സ് ഓർഗനൈസേഷന്റെ (WRO) അഭിമുഖ്യത്തിൽ കുട, പേപ്പർ പേന, ഗുളിക കവർ തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ‘അതിജീവനം’ എന്ന പേരിൽ ഉൽപന്നങ്ങൾ നിർമ്മിച്ച് സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ വിപണിയിൽ എത്തിക്കുകയും, ഭിന്ന ശേഷിക്കാർക്ക് സ്വയം പര്യാപ്തതയുടെ പാഠം പകർക്കുകയുമാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. താമരശ്ശേരി കോൺവെന്റ് സ്കൂളിൽ നടന്ന പരിപാടി താമരശ്ശേരി ഗവ: ഹൈസ്കൂൾ പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. WRO ജനറൽ സെക്രട്ടറി സന്തോഷ് വലിയ പറമ്പ്, അഡ്വ: TPA നസീർ, ഉസ്മാൻ പി ചെമ്പ്ര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഇന്ദു.പി, ജഗദീഷ് ചന്ദ്രൻ, വരുൺ കുമാർ എന്നിവർ പരിശീലനത്തിന് നേത്യത്വം നൽകി.