Thamarassery
താമരശ്ശേരി: കണ്ടെയ്‌നർ ലോറി ഇടിച്ച് രണ്ട് വാഹനങ്ങൾ തകർന്നു, ആളപായമില്ല
താമരശ്ശേരി കാരാടിയിൽ ഇന്ന് പുലർച്ചെ 4.30ഓടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വാഹനങ്ങൾ തകർന്നു. ഒരു ഹോട്ടലിനു മുന്നിൽ ചായ കുടിക്കാനായി നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ ഒരു കണ്ടെയ്നർ ലോറി വന്നിടി
ക്കുകയായിരുന്നു . ഈ ഇടിയുടെ ആഘാതത്തിൽ കാർ അടുത്തിരുന്ന ഒരു വാനിൽ ഇടിച്ചു, പിന്നീട് വാൻ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് തകരുകയും ചെയ്തു. ആളപായമില്ല.