Thiruvambady
കാരുണ്യത്തിന്റെയും സന്തോഷത്തിന്റെയും കൈകൾ ചേർന്നപ്പോൾ: ‘കരുതും കരങ്ങൾ’ പദ്ധതിയിലൂടെ സ്‌നേഹാലയത്തിലെ അന്തേവാസികൾക്കൊപ്പം സേക്രഡ് ഹാർട്ട് എൻ.എസ്.എസ്. വോളണ്ടിയേഴ്സ്.
തിരുവമ്പാടി :ലോകവയോജന ദിനത്തിന്റെ ഭാഗമായി തിരുവമ്പാടി സ്‌നേഹാലയത്തിലെ അന്തേവാസികളെ സന്ദർശിച്ച് സേക്രഡ് ഹാർട്ട് എൻ.എസ്.എസ്. വോളണ്ടിയേഴ്സ് മാതൃകയായി. ‘കരുതും കരങ്ങൾ’ പദ്ധതിയുടെ ഭാഗമായി നടന്ന ഈ സന്ദർശനത്തിൽ വിദ്യാർത്ഥികൾ വയോജനങ്ങളുമായി സംവദിക്കുകയും, വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഈ മനോഹരമായ ദൃശ്യങ്ങൾ വൃദ്ധരിൽ സന്തോഷം നിറച്ചിരുന്നു.
പരിപാടിക്ക് പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റിൻ, എൻ.എസ്.എസ്. കോർഡിനേറ്റർ ജിതിൻ ജോസ്, എൻ.എസ്.എസ്. ലീഡേഴ്സ് ഡോൺ ജോബി, ദിയ ട്രീസ, ജെറിൻ സണ്ണി, ആൽബർട്ട് മാർട്ടിൻ ജോർജ്, ജോൺ ജോസഫ് ഷാജി എന്നിവർ നേതൃത്വം നൽകി.