ശ്രേയസ് കോഴിക്കോട് മേഖല കോടഞ്ചേരി പഞ്ചായത്തിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു

കോടഞ്ചേരി :ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച്, ശ്രേയസ് കോഴിക്കോട് മേഖലയും കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി ടൗൺ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷനായിരുന്നു. ചെടിച്ചട്ടി പുനർ ക്രമീകരണത്തിന്റെ ഉദ്ഘാടനവും ഫാ. സിജോ പന്തപ്പിള്ളി നിർവഹിച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 വേസ്റ്റ് ബിൻ സ്ഥാപിച്ചു, ഈ പദ്ധതിയുടെ ഭാഗമായാണ് ടൗൺ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻഎസ്എസ് കോഡിനേറ്റർ അഖിലിന്റെ നേതൃത്വത്തിൽ 20 കുട്ടികൾ പങ്കെടുത്തു, പഞ്ചായത്ത് ബസ്റ്റാൻഡ് പരിസരവും വൃത്തിയാക്കി.
ചടങ്ങിൽ, പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ജമീല അസീസ്, വാർഡ് മെമ്പർ ലിസി ചാക്കോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മേഖലാ കോഡിനേറ്റർ ലിസി റെജി നന്ദി പറഞ്ഞു. മേഖലാ യൂണിറ്റ് സ്റ്റാഫ് അംഗങ്ങളും, കമ്മിറ്റി അംഗങ്ങളും, പഞ്ചായത്ത് അംഗങ്ങളും സംയുക്തമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.







