സ്റ്റെല്ല മാരിസ് സ്കൂളും റോട്ടറി ക്ലബ് തിരുവമ്പടിയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.

കൂടരഞ്ഞി: സ്റ്റെല്ല മാരിസ് ബോർഡിങ് സ്കൂളും റോട്ടറി ക്ലബ് തിരുവമ്പടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു. കൂടരഞ്ഞി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മലയോര ഹൈവേയുടെ മനോഹാരിത നിലനിർത്തുന്നതിനായി, കരിംകുറ്റി ജംഗ്‌ഷൻ മുതൽ ഹൈവേയുടെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടി വൃത്തിയാക്കുകയും ചെടികൾ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ജെനിൽ ജോൺ, സെക്രട്ടറി റോഷൻ മാത്യു, പ്രോഗ്രാം കോർഡിനേറ്റർ അനീഷ് സെബാസ്റ്റ്യൻ, സ്റ്റെല്ല മാരിസ് സ്കൂൾ ചെയർമാൻ ഡെന്നിസ് ജോസ്, പ്രിൻസിപ്പൽ നാദിയ ജി, അധ്യാപകർ, സ്കൂൾ ലീഡർ ജിയോ ജോളി, വിദ്യാർത്ഥികൾ എന്നിവർ ഈ ശുചിത്വയജ്ഞത്തിൽ പങ്കെടുത്തു.
ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം, വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും ഈ പരിപാടി സഹായിച്ചു.