Kodanchery
സോഫ്റ്റ് ബേസ്ബോൾ കേരള ടീമിന് ജേഴ്സി വിതരണം ചെയ്തു

കോടഞ്ചേരി: ഹരിയാനയിലെ ഫരീദാബാദിൽ ഈ മാസം 11 മുതൽ 14 വരെ നടക്കുന്ന ജൂനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന് ജേഴ്സി, അപ്പർ, ലോവർ എന്നിവ വിതരണം ചെയ്തു.
കൊടഞ്ചേരിയിൽ വെച്ച് നടന്ന പരിപാടി ഇന്റർനാഷണൽ താരം റോബർട്ട് ജോസഫ് അറക്കൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് കെ.എം. ജോസഫ് അധ്യക്ഷനായി.
കേരളത്തിൽ നിന്നുള്ള 44 അംഗ ടീമിന് ഈ മാസം 9-ാം തിയതി മംഗള ട്രെയിനിൽ ഫരീദാബാദ് യാത്രയാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ സെക്രട്ടറി പി.എം. എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, വിബിൽ വി. ഗോപാൽ, വിഷ്ണു എസ്, ഷഹനാസ് ജെ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.