Koodaranji

ടാറിങ് ആദ്യം ഘട്ടം പൂർത്തിയായി എട്ടാം മാസം കക്കാടംപൊയിൽ റോഡ് തകർന്നു

കൂടരഞ്ഞി:ടാറിങ് പൂർത്തീകരിച്ച് എട്ടു മാസം മാത്രം പൂർത്തിയായ കക്കാടംപൊയിൽ റോഡ് തകർന്നു. കഴിഞ്ഞ മേയിൽ ആണ് റോഡിൽ ബിഎം നിലവാരത്തിലുള്ള ഒന്നാംഘട്ട ടാറിങ് പൂർത്തിയായത്.

ഈ സമയത്ത് തന്നെ ടാറിങ്ങിന്റെ നിലവാരം മോശമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ആനക്കല്ലുംപാറ വളവ് മുതൽ താഴെകക്കാട് വരെയുള്ള ഭാഗമാണ് ആദ്യഘട്ട ടാറിങ് നടത്തിയത്.ഇവിടെ രണ്ടാം ഘട്ട ടാറിങ് ഇതുവരെ നടത്തിയിട്ടില്ല.

പല ഭാഗങ്ങളിലും ഓടയും സംരക്ഷണ ഭിത്തിയും ഇല്ലാതെയുള്ള റോഡ് നവീകരണത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നെങ്കിലും വർഷങ്ങളായി പൊളിഞ്ഞു കിടന്ന റോഡ് ഭാഗികമായെങ്കിലും നന്നാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു ജനങ്ങൾ.

രണ്ടാം ഘട്ട ടാറിങ് നടത്തി പ്രശ്നങ്ങൾ പരിഹരിക്കും എന്നായിരുന്നു അന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നത് രണ്ടാംഘട്ട ടാറിങ് ഇതുവരെ ഉണ്ടായില്ലെന്ന് മാത്രമല്ല ഒന്നാം ഘട്ടത്തിലെ റോഡ് പൊളിയുകയും ചെയ്യ്തു.

റോഡിന്റെ ബാക്കി ഭാഗം മലയോര ഹൈവേയുടെ ഭാഗം ആയതിനാൽ ഈ ഭാഗത്തെ നവീകരണം ഇപ്പോൾ നടക്കുന്നുണ്ട്. ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലിലേക്കുള്ള ഏക യാത്രാമാർഗം സുരക്ഷിതമാക്കണം എന്നും റോഡിന്റെ നവീകരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കണം എന്നുമാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Leave a Reply

Back to top button