Mukkam

കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് മത്സരം 19ന്

മുക്കം: മലബാർ റിവർ ഫെസ്റ്റി വൽ 2026-ന്റെ ഭാഗമായി സാഹ സികാസ്വാദകർക്കായി കൊടി യത്തൂരിൽ വണ്ടിപ്പൂട്ട് മത്സരം സംഘടിപ്പിക്കുന്നു.

കൊടിയത്തൂർ പഞ്ചായത്തും അഡ്വഞ്ചർ ക്ലബ് ചെറുവാടിയും സംയുക്തമായാണ് “4×4 വണ്ടിപ്പൂട്ടും ചളിക്കളിയും’ ഒരുക്കുന്നത്. 19ന് സൗത്ത് കൊടിയത്തൂരിലാണ് മത്സരം. ചെളിയും കല്ലും നിറഞ്ഞ പ്രത്യേ കമായി സജ്ജീകരിച്ച ഓഫ് റോഡ് ട്രാക്കിൽ കരുത്തുറ്റ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും പരിചയസമ്പന്നരായ ഡ്രൈവർമാരും മാറ്റുരക്കുന്ന മത്സരമാണ് ഒരുക്കിയിട്ടുള്ളത്. സാഹസിക കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തോടൊപ്പം മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണത്തിനും ജനപങ്കാളിത്തം വർധിപ്പിക്കാനുമാണ് പരിപാടി ലക്ഷ്യ മിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 97457 92809, 62386 09752. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുല മായ സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായ ത്ത് പ്രസിഡൻ്റ് ടി. കവിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം, മെമ്പർമാരായ ആയിഷ ചേലപ്പുറത്ത്, പി. അഹ മ്മദ് കുട്ടി, കസ്‌നഹമീദ്, ടി.പി. ഷറഫുദ്ധീൻ, പ്രേമ കോട്ടമ്മൽ, എം.പി. ജുമൈല, എസ്.എ. നാസർ, ഫെസ്റ്റിവൽ ഭാരവാഹികളായ ബോസ് ജേക്കബ്, അജു എമ്മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button