Mukkam
മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ‘നവരസ 2024’ കലോത്സവം ആരംഭിച്ചു

മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ‘നവരസ 2024’ എന്ന പേരിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം ആരംഭിച്ചു.
ചടങ്ങ് പ്രശസ്ത സിനിമാ സംവിധായകൻ ഫൈസൽ ഹുസൈൻ ഉത്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സി. എം. മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഡിവിഷൻ കൗൺസിലർ അശ്വതി സനൂജ് മുഖ്യ അതിഥിയായി
പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ സി. പി. ജംഷീന അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെ. വി. വിജയൻ, പി. ടി. എ. വൈസ് പ്രസിഡൻറ് ജയപ്രകാശ്, സ്റ്റാഫ് സെക്രട്ടറിമാരായ വി. ഷീന, രഞ്ജിത എ. ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലോത്സവം കൺവീനർ ടി. ബിനീഷ് നന്ദി രേഖപ്പെടുത്തി,