Mukkam
താൽക്കാലികമായി അടച്ച മുക്കത്തെ പുതിയ ബസ് സ്റ്റാൻഡ് ഇന്ന് മുതൽ താൽക്കാലികമായി തുറന്ന് നൽകും

മുക്കം: മുക്കം ടൗണ്‍ നവീകരണം രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി അടച്ച പുതിയ ബസ് സ്റ്റാന്‍ഡ് ഇന്ന് (ഓഗസ്റ്റ് 8) മുതല്‍ താല്‍ക്കാലികമായി തുറന്നുനല്‍കും.
നവീകരണ പ്രവൃത്തിയുടെ ഭാഗമായി ആലിന്ചുവട്ടില്നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ റോഡിന്റെ ഒരു ഭാഗത്തുകൂടി വേഗത നിയന്ത്രിച്ച് പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.







