Omassery

രാവിനെ പകലാക്കി രാപാർക്കൽ സമരം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധ പരിപാടിയുമായി ഓമശ്ശേരി.

ഓമശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാപാർക്കൽ സമരം സംഘടിപ്പിച്ചു.

ഇന്നലെ വൈകിട്ട് 04:30 ന് മങ്ങാടു നിന്ന് ആരംഭിച്ച് ഓമശ്ശേരി ബസ്റ്റാന്റിൽ അവസാനിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളും യുവാക്കളും മുതിർന്നവരും വിദ്യാർത്ഥികളുമടക്കം ആയിരങ്ങൾ അണിനിരന്നു.

വൈകിട്ട് ആറുമണി മുതൽ പുലർച്ചവരേ കടകമ്പോളങ്ങളും ആശുപത്രികളും തുറന്ന് പ്രവർത്തിച്ചു. ഓട്ടോ ടാക്സി തൊഴിലാളികളും രാവിനെ പകലാക്കി മാറ്റി.

പുതിയ ബസ് സ്റ്റാന്റിൽ പൊതുയോഗവും വിവിധ കലാ-കായിക പരിപാടികൾ നടന്നു.

രാപാർക്കൽ സമരം എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തിലെ മതനിരപേക്ഷയുടെ ശക്തി ഓരോ ദിവസം കഴിയുന്തോറും ശക്തി പ്രാപിക്കുകയാണെന്നും രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി സംസ്ഥാന നിയമസഭ പാസാക്കിയ പൗരത്വ ബില്ലിനെതിരരെയുള്ള പ്രമേയം ചരിത്രത്തിലിടം പിടിക്കുമെന്നും കെ ഇ എൻ പറഞ്ഞു.

യോഗത്തിൽ പി വി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ: മനാഫ്,അനൂപ് കക്കോടി മുഖ്യ പ്രഭാഷണങ്ങൾ നടത്തി.എൻ സുബ്രഹ്മണ്യൻ, സബാഹ് പുൽപ്പറ്റ, ഓ കെ സദാനന്ദൻ, മെമ്പർ കെ കെ രാധാകൃഷ്ണൻ കെ പി അഹമ്മദ് കുട്ടി, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, യു കെ അബു, മെമ്പർ കെ പി കുഞ്ഞമ്മദ്, ഇ കെ സാജിദ് പി എ ഹുസൈൻ മാസ്റ്റർ, ഒ പി അബ്ദുറഹിമാൻ, കെ കെ മനോജ്, ഓ കെ നാരയണൻ, വേലായുധൻ മുറ്റൂളി പി വി ഹുസൈൻ എന്നിവർ സംസാരിച്ചു.

വൈകിട്ട് ആറു മുതൽ പുലർച്ച വരേ നടന്ന രാപാർക്കൽ സമരത്തിന് പിന്തുണയായി വ്യാപാരികളുടേ ആകർഷക ഓഫറും ഇടക്കിടെയുള്ള പൗരത്വ ചായയും കടിയും ശ്രദ്ധേയമായി.

നേരം പുലരും വരേ ഓമശ്ശേരിഅങ്ങാടിയും പരിസരവും ജനഹൃദയം കീഴടക്കി. രാത്രിയിൽ മുഴുവനാളുകൾക്കും ഭക്ഷണ വിതരണം ഇടക്കിടക്ക് ചായയും നൽകി രാപാർക്കൽ സമരത്തിന് വീര്യം നൽകി.

പരിപാടിയിൽ വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്കും അവസാനം വരേ രാപാർത്തവർക്കും സമ്മാന വിതരണവും നടത്തി.

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button