Thiruvambady

ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാർ നടത്തി

തിരുവമ്പാടി: ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹായത്തോടെ കരിയർ ഗൈഡൻസ് സെമിനാറും കൗൺസിലിംഗ് നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.അലക്സ് പനച്ചിക്കൽ അധ്യക്ഷത വഹിച്ചു.

മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ സുനിൽ അലക്സ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി പിടിഎ പ്രസിഡണ്ട് ജോസഫ് തോമസ് പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ പ്രധാനധ്യാപകൻ സജി തോമസ് ലൈബ്രറി സെക്രട്ടറി സാലസ് മാത്യു , സജി ലൂക്കോസ്, വി. ട്രോയമ്മ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button