പുല്ലൂരംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ

തിരുവമ്പാടി: പുല്ലൂരംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ. രോഗികളെയൊക്കെ നേരിൽ പോയി കാണുകയും നിലവിലെ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും ചെയ്‌തെന്ന് ബിന്ദു ജോൺസൺ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
നിലവിൽ ലിസ്സ ഹോസ്പിറ്റലിൽ പരിക്കുകൾ ഗുരുതരമല്ലാത്ത ഏഴു പേരുണ്ട്. അതിൽ ചിലർ ഡിസ്ചാർജ് ആയിട്ടുണ്ട്. ഓമശേരി ശാന്തി ഹോസ്പിറ്റലിൽ അത്യാവശ്യം പരിക്കുകളുള്ള എട്ടു പേരാണുള്ളത്. ബസ്സിലെ കണ്ടക്ടർക്ക് കണ്ണിനും ഗുരുതരമായ പരിക്കുള്ളതിനാൽ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവമ്പാടി സ്വദേശിയായ ജിൻസി നട്ടെല്ലിന് പരിക്കുകളോടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഉണ്ട്. അവർക്ക് സംസാരിക്കാൻ കഴിയുന്നുണ്ട്. അതീവ ഗുരുതരമായ പരിക്കുകളുള്ളവരെ KMCT യിലും, കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംസാരിക്കാൻ കഴിയുന്നവരോടൊക്കെ താൻ നേരിട്ട് ചെന്ന് കണ്ട് സംസാരിച്ചെന്നും, അവർക്ക് ജീവന് ഭീഷണിയില്ലെന്നും ബിന്ദു ജോൺസൺ പറഞ്ഞു.
നിലവിൽ രോഗികളുടെ ചികിത്സ സഹായം
രോഗികളുടെ കുടുംബവും, നാട്ടുകാരും ചേർന്നാണ് നിർവഹിക്കുന്നത്. മന്ത്രിമാരടക്കമുള്ളവർ ഇടപെട്ടിട്ടും, താൻ മുൻകൈ എടുത്ത് സംസാരിച്ചിട്ടും ksrtc യുടെ ഭാഗത്തു നിന്നും ചികിത്സാ സഹായ വാഗ്ദാനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെന്ന് ബിന്ദു ജോൺസൺ ചൂണ്ടി കാട്ടി.
Aw അടക്കമുള്ള ആളുകൾ സ്ഥലത്തെത്തിയിരുന്നെങ്കിലും ബസ്സിന്റെ കാലപഴക്കത്തിനെ കുറിച്ചും, ബ്രേക്കിനെ കുറിച്ചുമാണ് സംസാരിച്ചത്.
നിലവിലെ ബസ്സുകളൊക്കെ പഴകിയതാണെന്നും, മലയോര മേഖലയായതിനാലും PW റോഡിന്റെ അവസ്ഥ ശോചനീയമായത് കൊണ്ടും പുതിയ ബസുകൾ വേണമെന്ന് കാലങ്ങളായിട്ടുള്ള അപേക്ഷയായിട്ടും അതിനൊരു പരിഹാരം ഇതുവരെയും ആയിട്ടില്ല.
അപകടം സംഭവിച്ച പാലം 2012 ലെ ഉരുൾ പൊട്ടലിൽ ഭാഗികമായി നശിച്ചതാണ്. നിവേദനങ്ങൾ ഒരുപാട് സമർപ്പിച്ചിട്ടും ഇതുവരെയും നടപടിയായിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനോടാനുബന്ധിച്ച് നാളെ (10-10-2024, വ്യാഴം ) രാവിലെ പത്തുമണിക് ബോർഡ് മീറ്റിംഗ് വെച്ചിട്ടുണ്ട്. അതിൽ മരിച്ച രോഗികൾക്ക് 25 ലക്ഷം രൂപയും, പരിക്ക് പറ്റിയവർ 10 ലക്ഷം രൂപയും, ഹോസ്പിറ്റൽ ചിലവിനു 5 ലക്ഷം രൂപയും നൽകാനുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും, പ്രമേയത്തിലൂടെ ഈകാര്യം സർക്കാരിനെ അറിയിക്കുമെന്നും ബിന്ദു ജോൺസൺ വ്യക്തമാക്കി.