Nellipoyil

തപാൽ ദിനാഘോഷത്തിന്റെ ഭാഗമായി കൂട്ടുകാർക്ക് കത്തയച്ച് നെല്ലിപ്പൊയിൽ സെൻറ് തോമസ് എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ

നെല്ലിപ്പൊയിൽ: തപാൽ ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ സെൻറ് തോമസ് എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ പ്രിയപ്പെട്ട കൂട്ടുകാർക്ക് കത്തയച്ചു. കൂട്ടുകാരുടെ വിശേഷങ്ങൾ, കഥകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കത്തുകൾ തയ്യാറാക്കിയത്. മീമൂട്ടി തപാൽ ഓഫീസ് സന്ദർശിച്ച വിദ്യാർത്ഥികൾ പോസ്റ്റ് മാസ്റ്റർ വി.ഐ. ശോശാമ്മയുടെ സാന്നിധ്യത്തിൽ ആണ് കത്തുകൾ അയച്ചത്.

ക്ലാസ് അധ്യാപകൻ ലാബി ജോർജ് ജോണിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികൾ വളരെ ആകാംക്ഷയോടെ പങ്കെടുത്തു. സ്കൂൾ പ്രധാനധ്യാപിക വി.എസ്. നിർമല കുട്ടികളെ ഈ പ്രവർത്തനത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു. പ്രിയപ്പെട്ട കൂട്ടുകാർക്ക് കത്തയച്ചതിനുള്ള സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.

Related Articles

Leave a Reply

Back to top button