വെള്ള കുടിശ്ശിക തീർക്കാത്തവരുടെയും പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും കണക്ഷനുകള്‍ വിച്ഛേദിക്കും : അവസാന തീയതി ഒക്ടോബർ 15

തിരുവമ്പാടി: കോഴിക്കോട് ഡിവിഷനിലെ ജല അതോറിറ്റി, കുടിശ്ശിക തീർക്കാത്തവരുടെയും പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വെള്ള കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് ആരംഭിച്ചു.
കൊടുവളളി, മുക്കം, രാമനാട്ടുകര, ഏലത്തൂർ,കക്കോടി, ചേളന്നൂർ, തലക്കുളത്തൂർ, തിരുവമ്പാടി, മടവൂർ, താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂർ, കുരുവട്ടൂർ, മാവൂർ, കാരശ്ശേരി, കുന്നമംഗലം, ചാത്തമംഗലം, കോടഞ്ചേരി, കടലുണ്ടി, കട്ടിപ്പാറ
എന്നീ ഗ്രാമപഞ്ചായത്തുകൾ, കോര്പ്പറേഷന്, മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിലാണ്
വെള്ള കണക്ഷനുകള്‍ വിച്ഛേദിക്കുക
ഒക്ടോബര്‍ 15 നകം കുടിശ്ശിക തീര്‍ക്കുകയും, പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തില്ലെങ്കില്‍ തുടര്‍ന്നും വെള്ള കണക്ഷനുകള്‍ വിച്ഛേദിക്കപ്പെടും. അതിനാൽ ഉപഭോക്താക്കള്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു,