തിരുവമ്പാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് രൂപീകരണം ആവശ്യപ്പെട്ട് സിപിഐഎം പ്രമേയം

തിരുവമ്പാടി: തിരുവമ്പാടി ആസ്ഥാനമാക്കി പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കണമെന്ന് സിപിഐഎം തിരുവമ്പാടി. സിപിഐഎം ഈസ്റ്റ് ലോക്കൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രമേയത്തിലൂടെയാണ് ഈ കാര്യം ആവശ്യപ്പെട്ടത്.
മലയോര മേഖലയിലെ ജനങ്ങൾക്കു സഹായകമാകുന്നതിന് കൊടുവള്ളി ബ്ലോക്ക് വിഭജിച്ച് തിരുവമ്പാടി ആസ്ഥാനമാക്കി പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കണമെന്നാണ് പ്രമേയം.
സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്ത സമ്മേളനം റോയ് തോമസിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് നിയന്ത്രിച്ചത്. പരിപാടിക്ക് മുസ്തഫ കടമ്പോടൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ പി.എ. ഫിറോസ്ഖാനെ സമ്മേളന സെക്രട്ടറി ആയി തെരഞ്ഞെടുത്തു.
സിപിഐഎം ഏരിയ സെക്രട്ടറി വി.കെ വിനോദ്, ജോണി ഇടശ്ശേരി, ജോളി ജോസഫ്, കെ.ടി. ബിനു, സി.എൻ. പുരുഷോത്തമൻ, ഗീത വിനോദ് തുടങ്ങിയ ഏരിയ കമ്മിറ്റി അംഗങ്ങൾ സമ്മേളന നടപടികൾക്ക് നേതൃത്വം നൽകി.