കോടഞ്ചേരി ഗവൺമെൻറ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം: കോടഞ്ചേരിയിൽ യുഡിഎഫ് അനുകൂല ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഗവൺമെൻറ് കോളേജിലെ 2024-25 അധ്യയന വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ 22 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ എത്തിയ യുഡിഎസ്എഫ് വിദ്യാർത്ഥികളെയും, കെഎസ്‌യു, എംഎസ്എഫ് നേത്യത്വത്തിലുള്ള സംഘത്തെയും അഭിനന്ദിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ യുഡിഎഫ് അനുകൂല ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.
എട്ട് ജനറൽ സീറ്റുകളിൽ ഏഴിലും വിജയിച്ച എം.എസ്.എഫ്, കെ.എസ്.യു ടീം, ദീർഘകാല ഇടവേളയ്ക്കുശേഷം വലിയ വിജയമാണുണ്ടാക്കിയത്.
യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐ യു എം എൽ നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മണ്ഡലം പ്രസിഡണ്ട് വിൻസൻറ് വടക്കേമുറി, കെ.എസ്.യു ജില്ലാ സെക്രട്ടറി അനുഗ്രഹ മനോജ്, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് അർഷിദ് നൂറാംതോട്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസ് പൈകയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ, റിയാനസ് സുബൈർ, ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, കോൺഗ്രസ് നേതാക്കളായ സിദ്ദിഖ് കാഞ്ഞിരാടൻ, ബിജു ഓത്തിക്കൽ, കെഎസ്‌യു സ്റ്റേറ്റ് കമ്മിറ്റി അംഗം അമൽ തമ്പി കണ്ടത്തിൽ, യു ഡി എഫ് നേതാക്കന്മാരായ പി ജി മുഹമ്മദ് എന്നിവർ പങ്കെടുത്തു.







