ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ‘സമ്മർദമില്ലാത്ത തൊഴിലിടം’ എന്ന പ്രമേയത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
‘വേണം, സമ്മർദമില്ലാത്ത തൊഴിലിടം’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത് .
കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെയും ആശ വർക്കർമാരുടെയും സംഗമം സംഘടിപ്പിച്ചു. “ജോലിസ്ഥലത്ത് മാനസികാരോഗ്യത്തിന് മുൻഗണന” എന്ന വിഷയത്തിൽ ഡോ. കെ വി പ്രിയ, ഡോ. അമൃതാ നിത്യൻ എന്നിവർ ക്ലാസ്സെടുത്തു. ജനപ്രതിനിധികളും ജീവനക്കാരും വിവിധ കലാപരിപാടികളിൽ പങ്കാളികളായി.
ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എസ്സ് ഷാജു, മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, എ എസ്സ് ബൈജു തോമസ്, അസിസ്റ്റൻ്റ് എഞ്ചിനീയർ ഹൃദ്യ ലക്ഷ്മൺ, കൗൺസിലർ ഷംസിയ എന്നിവരും സംബന്ധിച്ചു.