Local

ഐ എച്ച് ആർ ഡി കോളേജ് തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥി സംഘർഷം; 4 പേർക്ക് പരിക്ക്

കൊടുവള്ളി : കോരങ്ങാട് അങ്ങാടിയിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നു. താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജിലെ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. കോളേജിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്കിടയിൽ സംഘർഷം ഉണ്ടായത്.

സംഘർഷത്തിൽ എംഎസ്ഫ് നേതാക്കളായ തസ്ലീം, ജവാദ്, എസ് എഫ് ഐ ഭാരവാഹികളായ അതുൽ, ഷിജാസ് എന്നിവർക്ക് പരിക്കേറ്റു.

വൈകീട്ട് കോരങ്ങാട് അങ്ങാടിയിൽ പ്രകടനം നടത്തി തിരികെ പോകുന്നതിനിടയിലാണ് എസ്എഫ്ഐ, എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുന്നത് . പരിക്കേറ്റ നാലുപേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തസ്ലീമിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button