Mukkam
മുക്കത്ത് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

മുക്കം : മുക്കത്ത് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ
ഇടുക്കി പീരുമേട് സ്വദേശി അജയ് (24) യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവ് നിരവധി കളവുകേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഒക്ടോബർ 5 നായിരുന്നു പെൺകുട്ടിയെ
കാണാതെയാകുന്നത്.തുടർന്ന് മുക്കം പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തുന്നത്.