Adivaram
ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

അടിവാരം: ചുരത്തിൽ ഒന്നാം വളവിന് താഴെ രണ്ട് കാറുകളും ഒരു ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അടിവാരം സമീപം ഇന്ന് രഉച്ചയോടെയാണ് അപകടം സംഭവിച്ചത് . അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഒഴിവുദിനമായതിനാൽ ചുരത്തിൽ വൻ വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്, അതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






