Kodiyathur
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുനർനിർമിച്ച ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: പാവപ്പെട്ട രോഗികളുടെ ആശ്രയമായ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു. പഴയ ചുറ്റുമതിൽ അപകടാവസ്ഥയിലായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അടിയന്തര നടപടിയെടുത്ത്, 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ വകയിരുത്തിയാണ് ചുറ്റുമതിൽ പുനർനിർമ്മിച്ചത്.
ചുറ്റുമതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം തുടങ്ങിയവരും, ഗ്രാമപഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫിസർ ഡോ. ആരതി, ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.