Kodiyathur

കൊടിയത്തൂർ പഞ്ചായത്ത് സംരഭകത്വ ശിൽപശാല സംഘടിപ്പിച്ചു

കൊടിയത്തൂർ: സംരംഭകരെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായ്, സംസ്ഥാന സർക്കാരിന്റെ ‘സംരഭക വർഷം 3.0’ പദ്ധതിയുടെ മുന്നാം ഘട്ടത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ സംരഭകത്വ ശിൽപശാല സംഘടിപ്പിച്ചു. കേരള സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ, സംരംഭകത്വം, പുതുസംരംഭങ്ങൾ തുടങ്ങുന്നതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ, സംരംഭക സാധ്യതകൾ, ലൈസൻസുകളും വിവിധ സർക്കാർ പദ്ധതികളും സംബന്ധിച്ച് പ്രമുഖർ ക്ലാസുകൾ നയിച്ചു.

കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ശിൽപശാല ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന്, പഞ്ചായത്തംഗം എം. ടി. റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുന്ദമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അർജുൻ, കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് മാനേജർ രശ്മി, എൻ്റർപ്രൈസ് ഡെവലപ്പ്‌മെൻ്റ് എക്സിക്യൂട്ടീവ്സ് വിഷ്ണു, വിഘ്നേഷ് എന്നിവർ ക്ലാസുകൾ നടത്തി.

Related Articles

Leave a Reply

Back to top button