ബിസ്മാർട്ട് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മാനേജ്മെന്റ് ശില്പശാല സമാപിച്ചു
ചെറുവാടി: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബിസ്മാർട്ട് പദ്ധതിയുടെ ഒന്നാം ഘട്ട മാനേജ്മെന്റ് ശില്പശാല ചെറുവാടി റെയ്ഞ്ചിലെ എല്ലാ മദ്റസ പരിധികളിലും വിജയകരമായി പൂർത്തിയായി.
പന്നിക്കോട് ഹിദായത്ത് സിബിയാൻ മദ്റസയിൽ നടന്ന സമാപന ചടങ്ങ് ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. ബിസ്മാർട്ട് ജില്ലാ കോഡിനേറ്റർ സി.എ ഷുക്കൂർ മാസ്റ്റർ അധ്യക്ഷനായിരുന്നു. “എന്റെ മദ്റസ, എന്റെ ഉത്തരവാദിത്വം” എന്ന വിഷയത്തിൽ കെ.എം.എ റഹ്മാൻ ചെറൂപ്പ ക്ലാസ് നയിച്ചു.
ഷൗക്കത്ത് പന്നിക്കോട്, യൂസഫ്, സി.ടി അബ്ദുൽ മജീദ്, ശരീഫ് അമ്പലക്കണ്ടി, മൊയ്തീൻ പുത്തലത്ത്, സ്വാദിഖ് ചെറുവാടി, എ.പി.സി മുഹമ്മദ്, ഷംസുദ്ദീൻ ആനപ്പാറ, എൻ.പി മഹബൂബ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
കൈത്തുട്ടി പുറായ്, കൊടിയത്തൂർ, ചെറുവാടി, തേനങ്ങാ പറമ്പ്, കാരാളിപ്പറമ്പ്, പഴംപറമ്പ്, ഗോതമ്പുറോഡ്, ചുള്ളിക്കപറമ്പ്, ചാത്തപറമ്പ് എന്നിവിടങ്ങളിൽ നടന്ന ഒന്നാം ഘട്ട ശില്പശാലകൾ വിജയകരമായി സമാപിച്ചു