Kodiyathur
പി.ടി.എം ഹൈസ്കൂൾ 2004 എസ്.എസ്.എൽ.സി ബാച്ച് സിനിമ സംവിധായകൻ ഫൈസൽ ഹുസൈനെ ആദരിച്ചു
കൊടിയത്തൂർ: ‘ സിനിമ സംവിധായകനും കൊടിയത്തൂർ സ്വദേശിയുമായ ഫൈസൽ ഹുസൈനെ ആദരിച്ചു. കുന്നോർമ എന്ന് പേരുള്ള പി.ടി.എം ഹൈസ്കൂളിന്റെ 2004 എസ്.എസ്.എൽ.സി ബാച്ചാണ് ആദരവ് നൽകിയത്.
പഴംപറമ്പ് അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ അവാർഡ് ജേതാവും പ്രശസ്ത അധ്യാപകനുമായ നിയാസ് ചോല ഫൈസലിന് അവാർഡ് സമ്മാനിച്ചു.
സൽമാൻ ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങിന് കെ.വി. നിയാസ്, റഹീം റിങ്ടോൺ, എൻ.പി. മൻസൂർ, ജംഷീദ് കണ്ണാട്ടിൽ, ഷംസുദ്ദീൻ സൗത്ത് കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.