Thiruvambady

കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം; കിഫ പ്രതിഷേധ സംഗമം ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനതിനെത്തിരെ കിഫ നടത്തുന്ന പ്രതിഷേധ സംഗമം ഇന്ന് തിരുവമ്പാടിയിൽ വൈകിട്ട് 4 മണിക്ക് നടക്കും.

കിഫയുടെ സംസ്ഥാന, ജില്ലാതല നേതാക്കൻമാരും, ഹൈക്കോടതി അഭിഭാഷകർ അടങ്ങുന്ന ലീഗൽ ടീമും റിപ്പോർട്ടിന്റെ നിയമവശങ്ങളും, അപ്രയോഗിക വശങ്ങളും പരിപാടിയിൽ വിശദീകരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

കേരളത്തിൽ 31-ൽ പരം വില്ലേജുകൾ കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള പരിസ്ഥിതി ലോല പ്രദേശ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴും, കോഴിക്കോട് ജില്ലയിൽ 9 വില്ലേജുകൾ അതുപോലെ തുടരുകയാണ്.

29.65% സംരക്ഷിത വനവും 54 ശതമാനം വൃക്ഷാവരണവും ഉള്ള കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കർഷകരുടെ കൃഷിഭൂമിയിലേക്ക് കടന്നു കയറേണ്ട കാര്യം ഇല്ല എന്ന് പ്രഖ്യാപനവുമായി കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്സ് അസോസിയേഷൻ – കിഫ സമരത്തിന് ഇറങ്ങുന്നു.

പുതിയ പേരിൽ കൃഷിഭൂമികൾ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾക്ക് കിഫ തുടക്കം കുറിച്ചു. ഇതിൻറെ ഭാഗമായി ആദ്യത്തെ പ്രതിഷേധ മാർച്ചും പ്രതിരോധ സദസ്സും ഇന്ന് തിരുവമ്പാടിയിൽ വൈകിട്ട് നാലുമണിക്ക് നടത്തുന്നത്.

കെടവൂർ, കോടഞ്ചേരി നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, ചക്കിട്ടപാറ ചെമ്പനോട, കാവിലുംപാറ, തിനൂർ എന്നിങ്ങനെ 9 വില്ലേജുകളാണ് നിലവിൽ കോഴിക്കോട് ജില്ലയിൽ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയാണ് നിലവിൽ അന്തിമ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Related Articles

Leave a Reply

Back to top button