Local

വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ച് കുടുംബ സംഗമം

കോടഞ്ചേരി: സാധാരണക്കാരുടെ ക്ഷേമപെൻഷൻ, കാരുണ്യ ആരോഗ്യ ഇൻഷുറൻസ്, ക്ഷേമ പദ്ധതികൾ അടക്കമുള്ള അവകാശങ്ങൾ അട്ടിമറിച്ച സർക്കാരുകൾക്കെതിരെ, വരാനിരിക്കുന്ന വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ ശക്തമായ പ്രതികരണം നടത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ.

വിലക്കയറ്റം മൂലം രാജ്യത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളുടെ ഫലമാണെന്നും പൊതുജനങ്ങൾ ഇതിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് മണ്ഡലം സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ അഭ്യർത്ഥിച്ച് വേഞ്ചേരിയിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണി സെബാസ്റ്റ്യൻ.

ഓനച്ചൻ മാതേക്കൽ അധ്യക്ഷനായ ചടങ്ങിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ജമീല അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി, ജോസ് പൈക, അബ്ദുൽ കഹാർ വേഞ്ചേരി, ടോമി പുളിക്കൽ, അബ്ദുറഹ്മാൻ കുട്ടി, ജമാൽ വേഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button