Kodanchery
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
കോടഞ്ചേരി: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് കോടഞ്ചേരി ബസ് സ്റ്റാൻഡിൽ എത്തി വോട്ടർമാരുമായി നേരിട്ട് സംസാരിക്കും. രാവിലെ 11.00 മണിയോടെയാണ് കോടഞ്ചേരിയിലെ ബസ് സ്റ്റാൻഡിൽ പ്രിയങ്കയുടെ വരവ് പ്രതീക്ഷിക്കുന്നത്.
കോടഞ്ചേരിയിലെ പരിപാടി പൂർത്തിയാക്കിയ ശേഷം, പ്രിയങ്ക ഗാന്ധി ഉച്ചക്ക് 12.15 ന് കൂടരഞ്ഞിയിൽ കോർണർ മീറ്റിംഗിൽ പങ്കെടുക്കും. തുടർന്ന്, ഉച്ചയ്ക്ക് 1.25 ന് പന്നിക്കോട് ടൗണിൽ മറ്റൊരു കോർണർ മീറ്റിംഗും ഉച്ചകഴിഞ്ഞ് 2.35 ന് കിഴിശ്ശേരി ടൗണിൽ അവസാന പരിപാടിയും നടക്കും.