Kodanchery
പ്രതിഭകളെ പൊന്നാടചാർത്തി കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ആദരം
കോടഞ്ചേരി: കലാമേള, കായികമേള, ശാസ്ത്ര-സാമൂഹ്യശാസ്ത്രമേള, ഗണിതം, പ്രവൃത്തി പരിചയമേള എന്നിവയിൽ വിദ്യാലയത്തിന്റെ അഭിമാനമുയർത്തിയ ഉന്നത വിജയികൾക്ക് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ സ്വീകരണവും ആദരവും നൽകി.
ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, അധ്യാപകർ രാജേഷ് മാത്യു, ആനന്ദ് ജോസ്, ഷാജി കരോട്ടുമല, ലൗലി മാനുവൽ, അനുജ ജോസഫ്, ഡാലി ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളടക്കം പങ്കെടുത്ത ചടങ്ങിൽ, വിദ്യാലയ പ്രതിഭകൾക്ക് അഭിനന്ദനത്തിനൊപ്പം പ്രത്യേക ചായസൽക്കാരവും ഒരുക്കിയിട്ടുണ്ടായിരുന്നു.